ചെറിയ ഒരു ബ്രേക്ക്ഫാസ്റ്റ് ടേബിളും, പാൻട്രിസ്റ്റോറും വിനോദത്തിനൊരു കൊച്ചുടിവിയും സ്റ്റോർറൂമും ഒക്കെ ചേരുന്നതിനൊപ്പം അസംഖ്യം ഗൃഹോപകരണങ്ങളും (മിക്സി, ഗ്രൈൻഡർ, മൈക്രോവേവ് അവ്ൻ, ഡിഷ് വാഷർ, വാട്ടർ പ്യൂരിഫയർ, സിങ്ക് പൾവറൈസർ, ഇലക്ട്രിക് കെറ്റിൽ, സാന്റ്വിച്ച് മേക്കർ തുടങ്ങി എത്രയെത്ര) ചേരുമ്പോൾ അടുക്കളയ്ക്ക് എത്ര സ്ഥലവും അധികമാവില്ലല്ലോ?
എന്നാലോ ഇതൊന്നും പുറത്ത് കാണുന്നത് ആധുനിക വീട്ടമ്മയ്ക്ക് ( ഒരു പഴയ പ്രയോഗമാണേ! ഇന്ന് വീട്ടച്ഛനും) തീരെ ഇഷ്ടപ്പെടില്ല.

മോഡുലാർ കിച്ചൻ എന്ന വിളിപ്പേരിൽ അറിയുന്ന ആധുനിക അടുക്കളയുടെ ആവിർഭാവം അവിടെയാണ്. എന്താണ് മോഡുലാർ കിച്ചൻ? വ്യത്യസ്ത വലുപ്പത്തിലുള്ള ഷെൽഫ് മൊഡ്യൂളുകൾ തരാതരം അടുക്കി ബാക്കി വരുന്ന ഇടം ഡമ്മി സ്ഥലമാക്കി പണിതെടുക്കുന്ന (കുട്ടികളുടെ ബിൽഡിങ് ബ്ലോക്ക് മാതിരി) ഒരു അടുക്കള എന്ന് സാമാന്യേന പറയാം.

ഇത്തരം ഷെൽഫ് മൊഡ്യൂളുകൾ വിപണിയിൽ ലഭ്യമായ റെഡിമെയ്ഡ് ഉപകരണങ്ങളെ ( കട്ലറി ട്രേ, പ്ലേറ്റ്, സ്പൂൺ റാക്കുകൾ, ബോട്ടിൽ റാക്കുകൾ എന്നിങ്ങനെ തുടങ്ങി മിക്സി, ടേബിൾ ടോപ് ഗ്രൈൻഡർ വരെ) ഉൾക്കൊള്ളാൻ തക്കവിധം വലിയ ക്രമീകരങ്ങളും ഭാരവാഹകശേഷിയും ഉള്ളവയാകും. സ്ലാബിന്റെ മൂലകൾക്കിടയിൽ നിന്നും പുറത്തേക്ക് വലിച്ചെടുക്കാവുന്ന ഡി ട്രേ, കൊറോസിൽ തുടങ്ങിയവയും ഇതിന്റെ ഭാഗമാകും.

ഇത്തരം ഷെൽഫ് മൊഡ്യൂളുകൾ, ഈർപ്പ, താപ പ്രതിരോധം ചെയ്ത്, കീട പ്രതിരോധത്തിനുള്ള രാസചികിത്സയും നടത്തി ഈർപ്പം കയറാത്തവിധം പോളിഷിങ്ങും നടത്തിയാണ് തയാറാക്കുക. എന്നാൽ വളരെ കൂടിയ ചെലവ് (ഉദ്ദേശം 2 ലക്ഷം മുതൽ മുകളിലേക്ക്) സാധാരണക്കാരന് ഇവ അപ്രാപ്യമാക്കിയ ഇടത്തേക്കാണ് മോഡുലാർ കിച്ചൻ എന്ന വിളിപ്പേരിൽ ടെയ്‌ലർ മേഡ് കിച്ചണുകൾ കടന്നുവന്നത്. അടുക്കളയ്ക്കനുയോജ്യമായ രീതിയിൽ പ്ലൈവുഡും ബ്ലോക് ബോർഡും ഉപയോഗിച്ച് കൗണ്ടറുകൾ ചെയ്ത് ഇതിനു മുകളിലേക്ക് നേരിട്ട് ഗ്രാനൈറ്റോ മറ്റോ പതിപ്പിക്കുകയാണ് ഇവരുടെ രീതി. നമ്മുടെ അടുക്കളകൾ പാചകമില്ലെങ്കിലും അടുക്കളയ്ക്ക് മോടി കുറയാൻ മലയാളി സമ്മതിക്കില്ല എന്നു ചുരുക്കം

ഇന്ന് സമയത്തിനാണ് വില
എങ്ങനെ സമയം കുറക്കാം, എങ്ങനെ അധ്വാനം കുറക്കാം. ഇതൊക്കെയാ ചിന്ത. എവിടെയും....... അതിനായാണ് സകല മെഷിനറികളും. പണ്ടൊക്കെ എന്റെ വർക്ക്‌ ഷോപ്പിൽ ചെറിയ വാളും അരവും ഉളിയും ഒക്കെ ഉപയോഗിച്ച് കൈ പൊട്ടിച്ചിടത്തു.

ഇപ്പോൾ വൈൽഡിങ് മെഷീൻ ആയി, hand drill, hand cutter എന്ന് വേണ്ട, എല്ലാം ഉണ്ട് റൂട്ടർ ഉൾപ്പെടെ. ചിലപ്പോൾ എന്റെ സന്തത സഹചാരിയും...... എന്തൊരു എളുപ്പമെന്നോ? ഒരിക്കൽ hand cutter കൊണ്ട് പലക മുറിച്ചപ്പോൾ തെറിച്ചു മുഖത്തുകൂടെ കൊണ്ട് ബനിയനിൽ കുടുങ്ങി കറങ്ങിയപ്പോൾ തനിയെ വയർ വലിച്ചു സ്വിച് ഓഫ്‌ ചെയ്തതും 24 സ്റ്റിച് കൊണ്ട് തീരാവുന്നതിൽ അവസാനിച്ചതും കഴുത്തിൽ ആകാതിരുന്നതും പിന്നെ ചെയ്യാതിരിക്കാനല്ല, പിന്നെയോ ദാനം ആപത്തിനെ തടയും എന്നും ശ്രദ്ധിക്കണം എന്നോർമ്മിക്കാനും ആയിരിന്നു. പണി പിന്നെയും തുടർന്നു.

വീട് പണിയിലും ശ്രദ്ധിക്കാൻ ഒത്തിരി ഉണ്ട്. പെട്ടെന്ന് സെറ്റ് ആകുന്ന cement ആയതു കൊണ്ട് അത് ലോഡ് എടുക്കാൻ കെല്പുള്ളതാകണം എന്നില്ല. ഏതു സിമെന്റിന്റെയും 28 ദിവസം കഴിഞ്ഞുള്ള ബലമാണ് നാം സാധാരണ പറയുന്നത്. അപ്പോഴും അതിന്റെ 80 ശതമാനത്തോളം മാത്രമേ ബലമാകുന്നുള്ളൂ. പിന്നെ ഫുൾ ബലം ആകാൻ വർഷങ്ങൾ എടുക്കും. അത് നമുക്ക് പരിഗണിക്കണ്ട എന്ന് വയ്ക്കാം.

സിമന്റ്‌ ന്റെ കൂടിയതായാൽ ബലം കൂടും എന്നില്ല. കൂടുതൽ ബലമുള്ള കോൺക്രീറ്റ് ഉണ്ടാക്കാൻ ആ സിമന്റ്‌ കൊള്ളാം എന്നേ ഉള്ളൂ. വീടുകകളുടെ ആവശ്യത്തിന് 33 ഗ്രേഡിന്റെ ആവശ്യമേ ഉളൂ. അതിനേക്കാൾ ഗ്രേഡ് കൂടിയത് ഗുണത്തേക്കാൾ ദോഷം മാത്രം ഉണ്ടാക്കും. കാശ് കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങാം. പെട്ടെന്ന് സെറ്റ് ആകുന്നു എന്നത് ആദ്യത്തെ setting ആണ്. ബലമെടുക്കാനുള്ള കഴിവല്ല.

തട്ടെടുക്കാൻ 21 ദിവസം പിന്നെ 14 ആയി, പിന്നെ 10 ആയി, ഇപ്പോൾ പലരും 7 മതിയെന്നൊക്കെ ആയി. തട്ടെടുക്കുമ്പോൾ സ്ലാബും ബീമും അവിടെ ഇരിക്കുന്നുണ്ടെങ്കിലും അതിന്റെ ഇരുത്തം ആരും ശ്രദ്ധിക്കുന്നില്ല.

രണ്ടു വിധത്തിൽ ആണ് ഈ ഇരുത്തം.

1. അതിനു ബലമെടുക്കാനുള്ള കഴിവാകുന്നതിനു മുൻപേ ലോഡ് കൊടുത്തപ്പോൾ ഉള്ള ഒരു കുനിയൽ. പിള്ളേരുടെ തലയിൽ പണ്ട് കൊയ്ത കറ്റ വച്ചു കൊടുക്കുമ്പോൾ അവർ കുനിയുമ്പോലെ അല്ലെങ്കിൽ ഒട്ടുമാവിൽ നിറയെ പൂക്കളുമായി തന്നതിന്റെ പൂവ് ഒടിച്ചു കളയാതിരുന്നാൽ മാങ്ങയും ഇല്ല മാവും ഇല്ലാത്ത അവസ്ഥ പോലെ.

2. Deflection എന്ന മറ്റൊരു പ്രതിഭാസം. ഒരു നീളമുള്ള തോട്ടിയോ കമ്പിയോ നേരെ പിടിച്ചാൽ അതിന്റെ അറ്റമോ അല്ലെങ്കിൽ രണ്ടറ്റവും കൊള്ളിച്ചു വച്ചാൽ നടു ഭാഗം താഴോട്ട് വളയുന്നത് കണ്ടിട്ടില്ലേ? അത് തന്നെ.

ഇങ്ങനെ 28 ദിവസം കഴിഞ്ഞാലുള്ള, നന്നായി ഉണങ്ങിയ കോൺക്രീറ്റിനു അതിന്റെ മുകളിൽ വരാവുന്ന ലോഡില്ലാതെ സ്വന്തം ഭാരം മാത്രമല്ലെ ഉള്ളൂ എന്ന് കരുതിയാണ് 14 ദിവസം കഴിഞ്ഞു തട്ടെടുക്കാൻ സമ്മതിക്കുന്നത്.

ഇന്ന് കാണുന്ന ഒട്ടു മിക്ക ചോർച്ചക്കും നിരപ്പായിരുന്ന തട്ട് തൂങ്ങി നടുക്ക് വെള്ളം കെട്ടി കിടക്കുന്നതു കൊണ്ടും തൂക്കത്തിൽ ഉണ്ടാവുന്ന വിള്ളലുകൾ കൊണ്ടുമാണ്. അതിനു പുറമെ പിന്നീട് കോൺക്രീറ്റ് ഇട്ടോ അല്ലാതെയോ നിരപ്പാക്കിയാൽ പിന്നെ ചോർച്ചയ്ക്ക് കാരണം ആരോടും ചോദിക്കണ്ട.

ഇനി താഴെ കാണുന്ന പടത്തിലേക്ക് വരാം. ഇത് വലിയൊരു കെട്ടിടത്തിന്റെ ഒരു ഭാഗം സ്ലാബ് കോൺക്രീറ്റ് ചെയ്ത് മറ്റേഭാഗം കമ്പി കെട്ടി കൊണ്ടിരുന്നപ്പോൾ തട്ട് പോലും എടുക്കുന്നതിനു മുൻപ് സാധനങ്ങൾ കയറ്റിയതാണ്. തട്ടുണ്ടല്ലോ പിന്നെന്തു കുഴപ്പം? നീലിമംഗലം പള്ളിക്കാർ എന്നോടും ചോദിച്ചതാ.

കോൺക്രീറ്റ് ചെയ്താൽ അനങ്ങാതിരുന്നാലേ അതിന്റെ ബലം ആയി വരികയുള്ളൂ. അതിനാൽ ഏതൊരനക്കവും അതിനെ ബാധിക്കും.

അത് കൊണ്ട് എനിക്കിന്ന് പറയാനുള്ളത് സമയമില്ലാത്തവർ കോൺക്രീറ്റ് വേണ്ടെന്നു വയ്ക്കുക. സ്ലാബിന്റെ മുകളിൽ പ്ലാസ്റ്റർ ചെയ്യണമെങ്കിൽ അന്ന് തന്നെ ലെവെലിങിനോടൊപ്പം ചെയ്യാമല്ലോ. പിറ്റേ ദിവസം മുതൽ വേണ്ട. വെള്ളം നിർത്താൻ വരമ്പുകൾ വൈക്കാനല്ലാതെ.

അത് പോലെ മുകളിലേക്കുള്ള പണിയും പിറ്റേ ദിവസം മുതൽ വേണ്ട.

ജീവിതത്തിൽ ഒരു വട്ടം വയ്ക്കുന്ന വീടിനു ഒരു മാസം വൈകുന്നത് ഒരു നഷ്ടമാവില്ല. ആ സമയത്തു ചെയ്യാൻ വേറെ പണി നോക്കുക.

പുതിയ വീട് നിർമ്മിക്കുമ്പോൾ ബാത്ത് റൂം മനോഹരവും ഏറ്റവും മികവുറ്റവയും ആക്കണമെന്ന് എല്ലാവർക്കും ആഗ്രഹം ഉണ്ടാവം. പ്ലംബിംഗ് വർക്ക് തുടങ്ങുന്നതിന് മുന്നേ തന്നെ ഇതിനേ പറ്റിയും വ്യക്തമായ പ്ലാനിംഗ് ഉണ്ടങ്കിൽ മികച്ച ഒരു ബാത്ത് റൂം നിങ്ങൾക്കു മനസ്സിന് യോജിച്ച രീതിയിൽ ചെയ്ത് എടുക്കാം. അതും ലോകോത്തര നിലവാരമുള്ള ബ്രാൻഡുകൾ കൊണ്ട്. അതിനായി എത്ര കോസ്റ്റ് നമ്മൾ കരുതണം എന്ന അറിയണമെന്ന് ഉണ്ടോ. തികച്ചും ഫ്രീ ആയി നിങ്ങൾക്ക് ഞങ്ങൾ എസ്റ്റിമേഷൻ ചെയ്തു തരുന്നു.ഇത് നിങ്ങളുടെ ബഡ്ജറ്റ് കാൽക്കുലേഷനു വളരെ സഹായകരമാവും.

1. കോൺട്രാക്ട് എഗ്രിമെന്റ് പ്രകാരമുള്ള മെറ്റീരിയൽസ് തന്നെ ആണോ ഉപയോഗിക്കുന്നത്?

2. Foundation നിർമാണത്തിലെ അപാകതകൾ കണ്ടെത്താൻ നിങ്ങളെ കൊണ്ട് സാധിക്കുന്നുണ്ടോ?

3. മഴക്കാലം ആകുംബോലെക്കും വീട് ഇരുന്നുപോകാതെ (settlement )സംരക്ഷിക്കാൻ വേണ്ട മുൻകരുതലുകൾ ചെയ്തിട്ടുണ്ടോ?

Roof Slab കോൺക്രീറ്റ് ക്വാളിറ്റിയോട് കുടി ആണോ ചെയ്തിരിക്കുന്നത്?

Roof സ്ലാബിൽ ഇട്ടിരിക്കുന്ന കമ്പിയുടെ എണ്ണം, ഇടേണ്ട രീതികൾ എന്നിവ IS code പ്രകാരം ആണോ ചെയ്തിരിക്കുന്നത്?

ഭാവിയിൽ Roof ചോർച്ച ഒഴിവാക്കാൻ വേണ്ട മുൻകരുതലുകൾ ചെയ്തിട്ടുണ്ടോ?

ഭാവിയിൽ ഭിത്തിയിൽ വിള്ളൽ വീഴാതിരിക്കാൻ വേണ്ട മുൻകരുതലുകൾ എടുത്തിട്ടുണ്ടോ?

മഴക്കാലം ആകുമ്പോൾ ഭിത്തി കലിക്കാതിരിക്കാൻ വേണ്ട മുൻകരുതലുകൾ ചെയ്തിട്ടുണ്ടോ?

കോൺട്രാക്ടറുടെ വർക്കുകൾ നിരീക്ഷിക്കാൻ നിങ്ങൾക് സാധിക്കാതെ വരുന്നുണ്ടോ?

ഈ വിലകൂടി നിൽക്കുന്ന അവസരത്തിൽ കോൺട്രാക്ടർ നിങ്ങളെ വഞ്ചിക്കുന്നുണ്ടോ?

എങ്കിൽ നിങ്ങളുടെ വീടിന്റെ അല്ലെങ്കിൽ കൺസ്ട്രക്ഷൻ വർക്കിന്റെ quality, quantity, project scheduling എന്നിവ പരിചയ സമ്പന്നരായ cerified civil engineers-ന്റെ നേതൃത്വത്തിൽ കൈകാര്യം ചെയ്ത് ഒരു നിശ്ചിത സമയത്തിനുള്ളിൽ 100% quality ഉറപ്പ് വരുത്തി കൺസ്ട്രക്ഷൻ വർക്കുകൾ തീർത്തു തരാൻ ഞങ്ങൾ നിങ്ങളെ സഹായികാം.

ഒരു കോൺട്രാക്ടർ പണി പൂർത്തിയാക്കി പോയാൽ പിന്നീട് വരുന്ന പ്രശ്നങ്ങൾ പറഞ്ഞു ഒരിക്കലും നിങ്ങൾക് അവരെ ബന്ധപ്പെടാൻ കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട് പണി നടക്കുന്ന സമയങ്ങളിൽ തന്നെ അവ കൃത്യമായി പരിഹരിച്ചു മുന്നോട്ട് പോകുക. നന്ദി.

പലപ്പോഴും ,,,, മനപൂർവ്വമോ അല്ലാതയൊ

വിസ്മരിച്ചു കളയുന്ന ഒന്നാണ് വാട്ടർപ്രുഫിങ്ങ്

എന്താണ് വാട്ടർപ്രൂഫിങ്ങ് ? നമ്മുടെ നിത്യജീവിതത്തിൽ വാട്ടർപ്രൂഫിങ്ങിന്റെ പ്രാധാന്യം എന്ത്?

വാട്ടർ പ്രൂഫിങ്ങ് എന്നാൽ

ജലത്തെ നമ്മുടെ വീടിനുള്ളിൽ

കടത്തിവിടാതെ,,,, നമ്മുടെ വീടിനു ജലം

കൊണ്ടുഉണ്ടാകുന്ന എല്ലാ വിധ പ്രശ്നങ്ങളെയും പരിഹരിക്കുന്ന

മാർഗമാണ് വാട്ടർപ്രുഫിങ്ങ്

അത്കൊണ്ടു തന്നെ നിങ്ങൾ പുതിയതായി

ഒരു വീടുപണിയുമ്പോൾ വാട്ടർപ്രൂഫിങ്ങ് വീടിനു നിർബദ്ധമായും ചെയ്യിക്കുക ,,,, അതിനായി പെയിന്റെറയൊ????? മേസ്തിരിയൊ????? സമീപിച്ചിട്ടു കാര്യം ഇല്ല ,,,,, അവരുടെ പരിമിതമായ അറിവിനുള്ളിൽ നിന്നു കൊണ്ടുള്ള ഒരു മാർഗമേ അവർ അവലംബിക്കുകയുള്ളു

അതുകൊണ്ടുതന്നെ അത് ഒരു താൽകാലിക സൊലൂഷൻ മാത്രമാണ്‌,,,,, എന്നന്നേക്കുമായുള്ള

പരിഹാരമാർഗ്ഗമാണ് നിങ്ങൾ ആഗ്രഹിക്കുന്നത്

എങ്കിൽ തീർച്ചയായും വാട്ടർ പ്രുഫിങ്ങ് ടെക്ക്നിഷ്യനെ കാണുക അയാൾക്കു മാത്രമേ

ഫലപ്രദമായ മാർഗം നിർദേശിക്കാൻ ആവു....!

ഒരു വീടു പണിയുബോൾ തന്നെ വാട്ടർ പ്രുഫിങ്ങ്

വീടുകൾക്ക് നിർബദ്ധമായും ചെയ്യിക്കുക ,,,, പല ആൾക്കാരും വിടുപണിയുബോൾ വാട്ടർപ്രുഫിങ്ങ് കോസ്റ്റ് വീടിന്റെ എസ്റ്റിമേറ്റിൽ ഉൾപെടുത്താറില്ല അതുകൊണ്ട് തന്നെ ഭാവിയിൽ ഉണ്ടാകുന്ന ഭിമമായ നഷ്ട്ടത്തിന് അവർ പാത്രിഭവിക്കേണ്ടതായി വരുന്നു .,,,

ഒരു 1000 സ്വകയർ ഫീറ്റ് ഉള്ള വീടിനു,,,, വീടുപണിയുബോൾ തന്നെ അഡ്വാൻസ്

വാട്ടർ പ്രുഫിങ്ങ് ചെയ്യുക ആണെങ്കിൽ

25 Sq ടു 30 sq ഉള്ളിൽ നിൽക്കും ഇതു നിങ്ങൾക്ക് ഭാവിയിൽ വളരെ ലാഭം ഉണ്ടാക്കും

അല്ലെങ്കിൽ തന്നെ 1000 sq ഉള്ള വീടിന്റെ റൂഫ്

ഷീറ്റ് ഇടണമെങ്കിൽ എങ്ങനെ ആയാലും 1 ലാക്സ് ക്രോസ് ചെയ്യും. എവിടെയൊക്കെയാണ്

വാട്ടർ പ്രുഫിങ്ങ് പ്രാധാനമായി ചെയ്യേണ്ടത്

1:റൂഫ് എരിയാ

2:സൺഷേട്

3: പാരപറ്റ്

4: ബേസ്മെന്റ് എരിയ

5: ടാങ്ക്സ്

6: ബാത്ത്റും

7: അദർ വാട്ടർ പ്രസൻസ് ഏരിയ.

നിങ്ങളുടെ വീടിനായി ഒരു പ്ലോട്ട് തിരഞ്ഞെടുക്കുന്നത് തൊട്ടു ആരംഭിക്കാം. ആവശ്യമായ എല്ലാ കേന്ദ്രങ്ങളിലേക്കും ഗതാഗത സൗകര്യവും ആശയവിനിമയവും സാധ്യമാകുന്ന ഒരു റോഡ് സൈഡ് പ്ലോട്ട് എല്ലായ്പ്പോഴും തിരഞ്ഞെടുക്കുക. കാരണം അത് നിങ്ങളുടെ ഗതാഗത ചെലവ് കുറയ്ക്കും. മാത്രമല്ല വീട് വയ്ക്കാൻ ആവശ്യമായ സാമഗ്രികൾ എത്തിക്കാനും എളുപ്പമാകുന്നു. എന്നാൽ ഉയർന്ന ഡിമാൻഡിനുള്ള സമയത്തു റോഡ് സൈഡ് പ്ലോട്ടുകൾ വളരെ ഉയർന്ന വിലയ്ക്ക് വിൽക്കുന്ന നിരവധി വിൽപ്പനക്കാർ ഉണ്ട്. അതിനാൽ പ്ലോട്ട് തിരഞ്ഞെടുക്കുമ്പോൾ വിലയും ശ്രദ്ധിക്കുക. സൗകര്യങ്ങൾ ഉണ്ടെങ്കിൽ മെയിൻ റോഡിൽ നിന്ന് അൽപ്പം അകലെയാണെങ്കിലും പ്രശ്നമില്ല.

ഭൂമിതിരഞ്ഞെടുക്കുമ്പോൾ ആശയവിനിമയ സൗകര്യം പരിഗണിക്കുക മാത്രമല്ല, നിർമ്മാണത്തിൻ്റെ അനിവാര്യ ഭാഗമായ മണ്ണ് പരിശോധന കൂടി നടത്തുക. കാരണം പലതരം മണ്ണ് ലഭ്യമാണ്, ഓരോ മണ്ണും വ്യത്യസ്തമായി പ്രവർത്തിക്കുന്നു. പ്ലോട്ട് വാങ്ങുന്നതിനുമുമ്പ് ഭൂമി ഒരു നെൽവയലാണോ, കാർഷിക മേഖലയാണോ, അല്ലെങ്കിൽ കഠിനമായ മണ്ണുള്ള ഭൂമിയെണോ എന്ന് പരിശോധിക്കുക. കാരണം മണ്ണ് നല്ലതല്ലെങ്കിലോ അയഞ്ഞ മണ്ണാണെങ്കിലോ അവിടെ നിങ്ങൾക്ക് വലിയ ചിലവ് വഹിക്കേണ്ടിവരും. ഇത് ഒരു നെൽവയലാണെങ്കിൽ, അടിസ്ഥാന ചെലവ് വളരെ വലുതും വീട് നിർമ്മിക്കാനുള്ള അനുമതി ലഭിക്കുന്നതിൽ കാല താമസ്സമോ തടസ്സമോ വരാൻ കാരണമാകുകയും ചെയ്യും.

കെട്ടിട നിർമ്മാണത്തിൽ ചെലവ് ഭൂരിഭാഗവും നിർമ്മാണ സാമഗ്രികൾ വാങ്ങുന്നതിനാണ്. എല്ലാ കെട്ടിടങ്ങളിലും ഇഷ്ടിക, സിമൻറ്, കമ്പി, മണൽ എന്നിവ നിർമ്മാണ സാമഗ്രികളുടെ വലിയൊരു ഭാഗമാക്കുന്നു. ഇത് ഒരു പരിചിതനായ ആയ എൻജിനീയറുടെ സഹായത്തിൽ മുൻ കൂട്ടി കണക്കാക്കുന്ന രീതിയിൽ കൊണ്ടുവരാൻ കഴിയുമെങ്കിൽ നിർമ്മാണ സാമഗ്രികൾക്കായി ചെലവ് കുറയ്ക്കാം.

നിങ്ങളുടെ ഭവന നിർമ്മാണ പദ്ധതിയുടെ ഏറ്റവും ആവശ്യമായ ഭാഗമാണിത്. കെട്ടിടങ്ങളുടെ ഘടനാപരമായ ഡ്രോയിംഗിനെക്കുറിച്ച് പലർക്കും അറിയില്ല. കെട്ടിടത്തിന്റെ വാസ്തുവിദ്യാ ചിത്രീകരണത്തെക്കുറിച്ച് മാത്രമാണ് എല്ലാവരും ചിന്തിക്കുന്നത്. അടിസ്ഥാനപരമായ പ്ലാൻ വിശദാംശങ്ങൾ, ഫ്രെയിമിംഗ് പ്ലാൻ, നിര, ബീം പദ്ധതി, കെട്ടിടങ്ങളുടെ മറ്റ് ഘടനാപരമായ ഘടകങ്ങൾ എന്നിവയെക്കുറിച്ചാണ് ഘടനാപരമായ ഡ്രോയിംഗ് എന്ന് പറയുന്നത്. ഈ ഡ്രോയിംഗിൽ നിന്ന് എത്ര കമ്പി, മണൽ, സിമൻറ്, ഇഷ്ടികകൾ എന്നിവ ആവശ്യമാണെന്ന് മുൻകൂട്ടി കണക്കാക്കാം. ഇത് ശരിയായ രീതിയിലാണ് ചെയ്യുന്നതെങ്കിൽ, മെറ്റീരിയലിൽ വളരെയധികം ചിലവ് കുറയ്ക്കാൻ സാധിക്കും.

നിർമ്മാണ സാമഗ്രികൾ മാത്രമല്ല ചെലവ് വർദ്ധിക്കുന്നതിന് കാരണമാകുന്നത്. ഫിനിഷിംഗ് മെറ്റീരിയൽസും ഇതിൽ പങ്കു വഹിക്കുന്നു. പുട്ടി, ഫ്ലോറിംഗ് മെറ്റീരിയൽ, വാതിലുകൾ, ജാലകങ്ങൾ എന്നിവ പൂർത്തിയാക്കുന്നതിനും, ഇന്റീരിയറിനായി പ്രത്യേകമായി തടിയിലുള്ള ജോലികൾ ചെയ്യുന്നതിനും ഒരു വലിയ ചിലവ് വേണ്ടി വരുന്നു. നിങ്ങൾ ഒരു സമയത്ത് ശരിയായ മെറ്റീരിയൽ തിരഞ്ഞെടുക്കുകയും ബൾക്ക് തുകയിൽ മെറ്റീരിയൽ വാങ്ങുകയും ചെയ്യുന്നുവെങ്കിൽ ഈ ചെലവ് കുറയ്ക്കാൻ കഴിയും. ഘട്ടം ഘട്ടമായി നിങ്ങൾ ഈ മെറ്റീരിയൽ വാങ്ങുകയാണെങ്കിൽ, കടയുടമ നിങ്ങൾക്ക് വിലക്കുറവ് നൽകില്ല, പക്ഷേ നിങ്ങൾ ഒരു വലിയ തുകയ്ക്ക് കടയുടമയിൽ നിന്നും മെറ്റീരിയൽസ് വാങ്ങുകയാണെങ്കിൽ അതുവഴി വിലക്കീഴ്വ് നേടാനും നിങ്ങളുടെ പണം ലാഭിക്കാനും കഴിയും.

നിങ്ങളുടെ നിർമ്മാണ ചെലവ് കുറയ്ക്കുന്നതിന് ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുക. നിങ്ങളുടെ വീടിന്റെ നിർമ്മാണത്തിനായി മുൻകൂട്ടി നിർമ്മിച്ച ഭാഗങ്ങൾ ഉപയോഗിക്കുക. ഈ സാങ്കേതികവിദ്യയിൽ കെട്ടിടത്തിന്റെ ഭാഗങ്ങൾ ഫാക്ടറിയിലോ പ്രത്യേക സ്ഥലത്തോ നിർമ്മിക്കുകയും തുടർന്ന് സൈറ്റിൽ സംയോജിപ്പിച്ച് വീട് നിർമ്മിക്കുകയും ചെയ്യുന്നു. ഇതിന് ധാരാളം ഗുണങ്ങളുണ്ട്. ഇത് ചെലവ് കുറയ്ക്കുക മാത്രമല്ല നിർമ്മാണ സമയം കുറയ്ക്കുകയും ചെയ്യുന്നു.

ചെലവ് കുറയ്ക്കണമെങ്കിൽ ചുവന്ന ഇഷ്ടികകൾക്കോ മറ്റ് ഇഷ്ടികകൾക്കോ പകരം ഫ്ലൈ ആഷ് ഇഷ്ടികകൾ തിരഞ്ഞെടുക്കുക. ഫ്ലൈ ആഷ് ഇഷ്ടികകൾ ചുവന്ന ഇഷ്ടികകളേക്കാൾ വിലകുറഞ്ഞതാണ്, എന്നാൽ നിർമ്മാണത്തിന് നല്ല കരുത്തും ഉണ്ട്. നിർമ്മാണച്ചെലവ് ഗണ്യമായ അളവിൽ കുറയ്ക്കാൻ ഇതിന് കഴിയും.

നിങ്ങൾക്ക് ചെലവ് കുറയ്ക്കണമെങ്കിൽ കുമ്മായം അടിസ്ഥാനമാക്കിയുള്ള നിറത്തിനായി പോകുക. നിറം കൂടുതൽ തെളിച്ചമുള്ളതാക്കാൻ പെയിന്റ് രണ്ടുതവണ ഇടുക. പുട്ടി ഉപയോഗിക്കരുത്. നിങ്ങൾക്ക് മിനുസമാർന്ന മതിൽ ആവശ്യമുള്ളപ്പോൾ മാത്രം പുട്ടി ഉപയോഗിക്കുക. പുട്ടിയുടെ അധിക ചിലവ് ഒഴിവാക്കാൻ എല്ലായ്പ്പോഴും പ്ലാസ്റ്ററിംഗിനായി സാധാരണ വലിപ്പത്തിലുള്ള മണൽ വാങ്ങുക. ഇത് സ്റ്റാൻഡേർഡ് വലുപ്പത്തിനനുസരിച്ച് ഉപയോഗിക്കുന്നുവെങ്കിൽ നിങ്ങളുടെ വീട്ടിൽ പുട്ടി പ്രയോഗിക്കേണ്ട ആവശ്യമില്ല, ഇത് ചെലവ് ലാഭിക്കും.

നിർമ്മാണച്ചെലവ് നിർമ്മാണത്തിൻ്റെ വലിയൊരു ഭാഗമാണ്, അത് എളുപ്പത്തിൽ കുറയ്ക്കാൻ കഴിയില്ല. എന്നാൽ ഒരു ജോലി പൂർത്തിയാക്കാൻ എത്ര അധ്വാനം ആവശ്യമാണെന്നും എത്ര സമയം വേണമെന്നും മണിക്കൂറുകൾ കണക്കാക്കാൻ ശ്രമിക്കുക. ഈ രീതിയിൽ തൊഴിൽ ചെലവ് കണക്കാക്കിക്കൊണ്ട് ജോലികൾതീർക്കാൻ ശ്രമിച്ചാൽ നിങ്ങൾ കൂടുതൽ ചിലവഴിക്കേണ്ടി വരില്ല.

നിർമ്മാണ യന്ത്രങ്ങൾ എല്ലായ്പ്പോഴും വാടകയ്ക്ക് എടുക്കുകയാണ് പതിവ്. അവയുടെ വാടക ചെലവ് വളരെ കൂടുതലാണ്. അതിനാൽ നിർമ്മാണ ചെലവ് ലാഭിക്കാൻ കഴിയുന്ന വിധത്തിൽ നിർമ്മാണ യന്ത്രങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കാൻ ശ്രമിക്കുക.

ഫ്ലോറിംഗ് ചെലവേറിയ ഒരു ഘടകം ആണ്. വിവിധ തരം വില ശ്രേണിയിലാണ് ടൈലുകൾ വരുന്നത്. നിങ്ങളുടെ ബജറ്റ് അനുസരിച്ച് അവയിലൊന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ചെലവ് കുറയ്ക്കുന്നതിനുള്ള മികച്ച ഓപ്ഷനാണ് സിമന്റ് ഫ്ലോറിംഗ്, ഒപ്പം നീണ്ടുനിൽക്കുന്നതും. റെഡ് ഓക്സൈഡ് ഫ്ലോറിംഗും ഒരു നല്ല ഓപ്ഷനാണ്.

തടികൊണ്ടുള്ള ജോലി ആവശ്യമില്ലെങ്കിൽ അത് ഒഴിവാക്കാൻ ശ്രമിക്കുക. നിർമ്മാണത്തിനായി വിലയേറിയ മരക്കഷണങ്ങൾ ഉപയോഗിക്കുന്നതിന് പകരം പ്ലാവ് പോലെയുള്ള മരങ്ങൾ, നിങ്ങളുടെ സ്ഥലത്ത് ഏറ്റവും കൂടുതൽ ലഭ്യമായ മരങ്ങൾ എന്നിവ ഉപയോഗിക്കുക. , മൊത്തം തടിയുടെ വില 50% വരെ കുറയ്ക്കാൻ ഇത് സഹായിക്കും.

ചുമരുകളുടെ എണ്ണം കുറച്ചുകൊണ്ട് വീടിനെ കൂടുതൽ വിശാലമാക്കുക. ഇത് ആത്യന്തികമായി ഉപരിതല വിസ്തീർണ്ണം കുറയ്ക്കുകയും ചെലവ് കുറയ്ക്കുകയും ചെയ്യുന്നു. കൂടുതൽ പ്രകൃതിദത്ത വെളിച്ചം വീട്ടിൽ പ്രവേശിക്കാനും വൈദ്യുതി ചെലവ് കുറയ്ക്കാനും ഇത് അനുവദിക്കുന്നു.

നിർമ്മാണത്തിന് മുമ്പ് നിരവധി ആളുകൾ ഒരു പ്ലാൻ തിരഞ്ഞെടുക്കുന്നു, നിർമ്മാണ സമയത്ത് അവർ പെട്ടെന്ന് അവരുടെ പ്ലാൻ മാറ്റുന്നു. നിർമ്മാണച്ചെലവ് വീണ്ടും വർദ്ധിപ്പിക്കുന്ന പ്രധാന കാരണമാണിത്. എല്ലാ ഭാഗവും ചിന്തിച്ചു നിങ്ങള്ക്ക് ഏറ്റവും അനിയോജ്യമായ പ്ലാൻ മാത്രം തിരഞ്ഞെടുത്താൽ ഈ പ്രശ്നം ഒഴിവാക്കാം.

വീടിനു വേണ്ട ലൈറ്റിംഗ് അറിഞ്ഞു ചെയ്യാം
ഒരുപാട് ലൈറ്റുകൾ വാങ്ങി ചെലവ് കൂടാതെ ഓരോ ആവശ്യങ്ങൾ അറിഞ്ഞു ലൈറ്സ് തിരഞ്ഞെടുക്കാം ലൈറ്റിംഗ് നെ മൂന്നായി തരം തിരിക്കാം
1 . AMBINET LIGHTING
AMBINET LIGHTING എന്നാൽ ജനറൽ ലൈറ്റിംഗ്ഒ തന്നെ ആണ് . റൂമിലേക്ക് വേണ്ട മുഴുവൻ ലൈറ്റും ഇതിൽ നിന്നാണ് നമുക്ക് ലഭിക്കുന്നത് . റൂമിനെ മൊത്തം ലൈറ്റ് അപ്പ് ചെയ്യാൻ സഹായിക്കുന്ന ലൈറ്സ് ആണ് ആമ്പിയന്റ് ലൈറ്സ് എന്ന് പറയുന്നത് . നമ്മുടെ ഇഷ്ടം അനുസരിച്ചു അത് WARM ലൈറ്റ് ,വൈറ്റ് ലൈറ്റ് അല്ലെങ്കിൽ ന്യൂട്രൽ വൈറ്റ് എന്നിവ വാങ്ങാം. ഡേ ടൈം ൽ മാക്സിമം നാച്ചുറൽ ലൈറ്റ് തന്നെ ആണ് നല്ലതു. ഉദാഹരണം :ട്യൂബ് ലൈറ്സ്, സർഫേസ് ലൈറ്സ് ,cocealed ലൈറ്സ്, chandlier etc .
2 . TASK LIGHTING
ഏതേങ്കിൽം ഒരു പ്രേതെക ആവശ്യത്തിന് ഉപയോഗിക്കുന്ന ലൈറ്സ് ആണ് ടാസ്ക് ലൈറ്സ് . ഉദാഹരണം ബുക്ക് വായിക്കാനോ ,എഴുതാനോ എല്ലാം . ആമ്പിയന്റ് ലൈറ്റ് ന്റെ ഇരട്ടി BRIGHTNESS ആയിരിക്കണം ടാസ്ക് ലൈറ്സ്. ടാസ്ക് ലൈറ്റ് നമ്മുടെ EYE ലെവലിൽ ആണെങ്കിൽ ഷെഡ് അധികം ഉണ്ടാവില്ല. ഒരിക്കലും ആമ്പിയന്റ് ലൈറ്റ് നു പകരം ആയി ടാസ്ക് ലൈറ്റ് ഉപയോഗിക്കരുത് . ഉദാഹരണം : ടേബിൾ ലാംപ്, ഫ്ലോർ ലാംപ്, പെന്ഡന്റ് ലൈറ്റ് ETC
3 . ACCENT LIGHT
ഏതെങ്കിലും വസ്തുവിനെയോ,ആർക്കിറ്റെക്റ്റ്ൽ FEATUREINEYO ഹൈലൈറ് ചെയ്യാൻ ആണ് അക്‌സെന്റ് ലൈറ്റ് ഉപയോഗിക്കുന്നത് .അക്‌സെന്റ് ലൈറ്സ് ആമ്പിയന്റ് ലൈറ്റ് നെ കാൽ 3 ഇരട്ടി വരെ BRIGHT ആവാം. ഉദാഹരണം : അപ്പ് ലൈറ്സ് ,സ്ട്രിപ്പ് ലൈറ്സ്, PICTURE ലൈറ്സ്, സ്പോട് ലൈറ്സ് ETC.
നമ്മൾ ഓരോ റൂം പ്ലാൻ ചെയ്യുമ്പോഴും നമ്മുടെ ആവശ്യങ്ങൾ അനുസരിച്ചു ലൈറ്സ് പ്ലാൻ ചെയ്യണം. വെറുതെ ഭംഗിക്ക് വേണ്ടി ലൈറ്സ് വാങ്ങിക്കൂട്ടാതെ ഓരോ റൂമിനുംഎത്ര ലുമിൻസ് വേണം എന്നത് അനുസരിച്ചു ലൈറ്സ് വാങ്ങിക്കാൻ ശ്രധികുക. അധിക ചിലവുകൾ ഒഴിവാകാം ഇതു വഴി

back to home page

Call or Whats App